പോസ്റ്റുകള്‍

ആ രാത്രി ആ രാത്രി ഞാൻ മരണത്തെ കുറിച്ചു ചിന്തിച്ചു  എനിക്ക്‌ അറിയമായിരിന്നു ഞാൻ കുറച്ചു മുമ്പെ മരണപ്പെട്ടന്ന് ഇപ്പോൾ ഞാൻ ജീവനുള്ള ഏതോ വസ്തുവാണ്  ഞാൻ എന്റെ അവസാന കുറിപ്പ് എഴുതുകയാണ് എന്നും എഴുതാറുള്ള ഇഷ്ട ജനാലായികരിക്കിൽ ഇരുന്നുകൊണ്ട്  ഇത് എന്റെ അവസനാകുറിപ്പല്ല  ഇനിയും പലരും എഴുത്തും അത് അങ്ങനെ നീളും ......... പരാജിതരുടെ നീണ്ട എഴുത്ത് ...... അവർ എഴുത്തിയടുത്തുനിന്നും ഒരു വലിയ ഘോഷയാത്ര പുറപ്പെടും പരാജയപ്പെട്ടവരുടെ ഘോഷയാത്ര അത് ഭൂമിയെ വലയം ചെയ്യും രാത്രിയുടെ ഏകാന്ത യാമങ്ങളിൽ മൗനമായി ഞാൻ അവർക്ക് വിപ്ലവ ഗീതം പാടും..
ചിത ചിത ഒരുക്കി കാത്തിരിക്കുന്ന പെൺകുട്ടിയോട്  നിൻ്റെ വേദനയും ദുഃഖങ്ങകളും എരിച്ചു തീർക്കാനാണ്  ഈ ചിത എന്ന് ഞാൻ കരുതി  പക്ഷെ ..... ആ ചിതയിൽ ഞാൻ വെന്ത് വെണ്ണീറായപ്പോഴാണ്  തിച്ചറിഞ്ഞത് അത് എനിക്ക് വേണ്ടിയാണെന്ന് തീ ആകളിക്കത്തുന്നതിന് മുമ്പ് നീ എനിക്ക് സമ്മാനിച്ച നോട്ടത്തിൽ ഞാൻ നേരുത്തെ മരിച്ചെന്ന് നീ അറിഞ്ഞില്ലല്ലോ ....................
                                                          മടക്കം                                             മരണത്തിൻ്റെ   നിശബ്ദതയിൽ   നിന്നുകൊണ്ട് ഏകാന്തതയിലേക്ക് വഴിമാറി സഞ്ചരിച്ച ഒരുവൻ എഴുതുന്നു   സ്നേഹിച്ച ആത്മാക്കൾ വായിച്ചു തുടങ്ങുക ......    അതെ അത്രമേൽ സ്നേഹിച്ച ഒരുവൾ സമ്മാനിച്ച ഭയാനകമായ ഏകാന്തതയിൽ നിന്നും ഞാൻ എഴുതി തുടങ്ങട്ടെ     ........... ഏകാന്തത   ഒരുതരത്തിൽ പരാജയമാണ്   അത് കൂട്ടിലടച്ച കിളിയെപോലെ നമ്മെ നോക്കി ചിരിക്കും പരിഹസിക്കും. ഓർമ്മയുടെ ചുരുൾമുടികളഴിച്ചിട്ടു ഞാൻ ഇപ്പോഴും തനിച്ചാണ്   എന്ന് നീ അടയാളപ്പെടുത്തി മറഞ്ഞ സമയം.    നഗരത്തിലെ ആ   പാർക്കിലെ പൂമാത്തിൽ പേരറിയാത്ത ഒരു അന്തിപക്ഷി എന്നെ നോക്കി കളിയാക്കി ചിരിക്കുന്നുണ്ടായിരുന്നു   ജീവിതത്തിൽ ഞാൻ മിക്കയിടത്തും ഒറ്റക്കായിരുന്നു കുറച്ചു നാളുകൾക്ക് മുമ്പ് അവളെ കണ്ടു മുട്ടുന്നത് കുറച്ചുനാൾ മുമ്പ് വരെ . വിപ്ലവ ചുമപ്പ് സമ്മാനിച്ച് ഇന്നത്തെ പകലിനോട് പ്രണയാദ്രമായി അവസാന ചുംബനം നൽകി നാളെ കാണാം എന്ന് പറഞ്ഞു മടങ്ങുന്ന സുര്യനെ നോക്കി ഷീ ഷോറിലെ ഒറ്റകാൻ ബെഞ്ചിൽ ചുറ്റും നടക്കുന്ന ഉത്സവ ലഹരിയിൽ നിന്നും തികച്ചും ഒറ്റപ്പെട്ട
ബോബ് മാര്‍ളി നീ  പറയുന്നു മഴയെ പ്രണയിക്കുന്നുവെന്ന്… എന്നിട്ടും മഴ വരുമ്പോള്‍ നീ കുടചൂടിയാണ് നടക്കുന്നത്… നീ പറയുന്നു സൂര്യനോട് നിനക്ക് പ്രണയമാണെന്ന്… എന്നിട്ടും സൂര്യന്‍ അങ്ങാകാശത്ത് തിളങ്ങി നില്‍ക്കുമ്പോള്‍ നീ തണല്‍ തേടിപ്പോകുന്നു… നീ പറയുന്നു നിനക്ക് കാറ്റിനോട് ഇഷ്ടമാണെന്ന്… എന്നിട്ടും കാറ്റ് വീശിയടിക്കുമ്പോള്‍ നീ ജാലകങ്ങള്‍ കൊട്ടിയടയ്ക്കുന്നു.. അതാണ് നിനക്ക് എന്നോട് പ്രണയമാണെന്ന് പറയുമ്പോള്‍ ഞാന്‍ ഭയന്നു പോവുന്നത്..

ഓര്‍മ്മ പെടുത്തല്‍

വാമുടി വല്മികത്തില്‍ ഇരിക്കുവാന്‍ അവര്‍ എന്നും ശ്രമിച്ചിരുന്നു എനിക്ക് അത് ഇഷ്ടമല്ല നമ്മുക്ക് ഒരു വായില്ല ക്കുന്നിലപ്പന്‍  മതി .......

കണ്ണുനീര്‍

ഇന്നും ഞാന്‍ ആ ബോധി വൃക്ഷ ചുവട്ടില്‍  നില്‍ക്കുകയാണ് കാലങ്ങള്‍ പോയതറിയാതെ പാട ചൂടിയ കണ്‍ കോണില്‍ ഞാന്‍ സുക്ഷി ച്ചു വച്ചു ഞാന്‍ ഒരു തുള്ളി കണ്ണുനീര്‍ പോയ കാലത്തിനു നല്‍ക്കാന്‍ . കഴുക്കാന്‍ മാര്‍ എന്‍റെ കണ്ണും കൊതി പറക്കും മുമ്പ് ഞാന്‍ അത് നിനക്ക് നല്‍ക്കം അവസാനം വരെ നീ അത് കാത്തു സുക്ഷിക്കുക !

യുദ്ധം

ഇമേജ്
യുദ്ധം  തോല്‍വി യുടെയും ജയത്തിന്‍റെ യും ആക്കുമ്പോള്‍ തോല്‍ക്കുന്നവനു ദുഖവും ജയി ക്കുനവന് സന്തോഷവും ഉണ്ടാക്കുന്നു ഇവിടെ   കുറെ ജനങ്ങള്‍ അവര്‍ക്ക് പലതും നഷ്ടപ്പെട്ടു അമ്മ ,അച്ഛന്‍ ,ഭര്‍ത്താവു , അവര്‍ ആരും യുദ്ധം ആഗ്രഹിച്ചിരുന്നവര്‍ അല്ല നിങ്ങള്‍ പറയു ,,,,,,,,,,,,,,..............? ജയിച്ച വര്‍ക്കുനേരെ ഇവര്‍ ഇനി ആയുധം എടുക്കില്ലേ ? യുദ്ധം ഇവിടെ അവസാനിക്കുന്നോ ? അരമ്പി ക്കുന്നോ ?